വിലങ്ങന്നൂർ. പീച്ചി പോലീസ് സ്റ്റേഷൻ എഎസ്ഐ ആയിരുന്ന ഷൈജുവിന് സെന്റ് ജോസഫ് ഫുട്ബോൾ ക്ലബ്ബ് വലങ്ങന്നൂരിന്റെ നേതൃത്വത്തിൽ യാത്രായയപ്പ് നൽകി. സെന്റ് ജോസഫ് ലത്തീൻ പള്ളി ഗ്രൗണ്ടിൽ വെച്ചാണ് യാത്രയപ്പ് സംഘടിപ്പിച്ചത്. ആറ് വർഷം പീച്ചി പോലീസ് സ്റ്റേഷനിൽ സർവ്വീസിൽ ഇരുന്നെങ്കിലും അതിനും രണ്ട് വർഷം മുൻപേ സെന്റ് ജോസഫ് ക്ലബ്ബുമായി ബന്ധമുണ്ടായിരുന്നതായി ക്ലബ്ബ് അംഗങ്ങൾ പറഞ്ഞു. ഫുട്ബോളിനെ ഏറെ സ്നേഹിച്ച ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം സെന്റ് ജോസഫ് ക്ലബ്ബിന് മാത്രമല്ല പാണഞ്ചേരിയിലെ മിക്ക ക്ലബ്ബുകൾക്കും തീരാ നഷ്ടമാണെന്നും പുതിയ സ്റ്റേഷനിൽ ജനകീയ പ്രവർത്തങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും വിലങ്ങന്നൂർ വാർഡ് മെമ്പറും സെന്റ് ജോസഫ് ക്ലബ് അംഗവും കൂടിയായ ഷൈജു കുരിയൻ പറഞ്ഞു. കുട്ടികൾക്ക് പഠനത്തോടൊപ്പം ഫുട്ബോളിനും സ്ഥാനം കൊടുത്ത് മികച്ച താരങ്ങളെ വാർത്തെടുക്കാൻ സെന്റ് ജോസഫ് ക്ലബിന് കഴിയട്ടെയെന്ന് എഎസ്ഐ ഷൈജു പറഞ്ഞു. ക്ലബ്ബ് രക്ഷാധികാരികളായ സുബിൻ, മനോജ് കെ ജി, അജി എ.ജെ, സുധീഷ്, ക്ലബ്ബ് അംഗങ്ങളായ സജി എ.ജെ, ശ്യാം, ഷിജുണ്ണി, റെന്നി എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments