ചെമ്പൂത്ര ദേശീയപാതയോരത്തെ വെള്ളക്കെട്ട്: സ്വകാര്യ സ്ഥാപന ഉടമകൾ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ചു

പട്ടിക്കാട്. ചെമ്പൂത്ര ദേശീയപാതയോരത്ത് നിരവധി നാളുകളായി പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന വെളളക്കെട്ടിന് പരിഹാരം കാണാൻ പ്രദേശത്തെ സ്വകാര്യ സ്ഥാപന ഉടമകൾ രംഗത്തെത്തി. പ്രദേശത്ത് കരാർ കമ്പനി നിർമ്മിച്ച കാനകൾ ഉണ്ടെങ്കിലും അവയുടെ അശാസ്ത്രീയത മൂലം ഇതിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഇത് 

മഴക്കാലമായതോടെ ചെമ്പൂത്ര പാണഞ്ചേരി ഭാഗത്തുള്ള നിരവിധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിന് കാരണമായി. ഇതിനൊരു പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളും സ്ഥാപന ഉടമകളും നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും കരാർ കമ്പനിക്കും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ചെമ്പൂത്ര പെട്രോൾ പമ്പ് മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് സ്വകാര്യ സ്ഥാപന ഉടമകളുടെ നേതൃത്വത്തിൽ അഞ്ച് അടി വ്യാസമുള്ള കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ഒഴുകി എത്തുന്ന വെള്ളം കല്ലായിചിറ വഴി മണലിപ്പുഴയിലേക്ക് ചെന്നു് ചേരുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.



Post a Comment

0 Comments