കണ്ണാറ സ്കൂളിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു


പട്ടിക്കാട്. കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു. സ്കൂൾ മാനേജർ വിൽസൻ ചെമ്പനാൽ, ഫുട്ബോൾ കോച്ച് സിബു മാത്യുവിന് ഫുട്ബോൾ നൽകി  ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോൾ കളിയിൽ മികച്ച പരിശീലനം കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ചടങ്ങിൽ ബോർഡ് മെമ്പർ എം. പി. സാബു, എം. ബാലകൃഷ്ണൻ, പത്രപ്രവർത്തകരായ വി. എം രാധാകൃഷ്ണൻ, ജോർജ്ജ് പൊടിപ്പാറ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments