പീച്ചി നദിക്കര ശിവക്ഷേത്രത്തിൽ നൂറുകണക്കിന് ആളുകൾ ബലിതർപ്പണം നടത്തി


പട്ടിക്കാട്. പീച്ചി നദിക്കര ശിവക്ഷേത്രത്തിൽ നൂറുകണക്കിന് ആളുകൾ വാവ് ബലിതർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി വിശ്വനാഥന്റെ മുഖ്യ കാർമികത്വത്തിലാണ് വാവ് ബലിതർപ്പണം നടന്നത്.
കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. പുലർച്ചെ നിർമാല്യ ദർശനത്തോടെ നട തുറന്ന് നിവേദ്യ പൂജ, ഉഷപൂജ, അഭിഷേകം, തിലഹോമം എന്നിവയും ഉണ്ടായിരുന്നു.1700 ഓളം പേരാണ് ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ പങ്കെടുത്തത്.



Post a Comment

0 Comments