പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് അസി. പ്രൊഫസർ കെ. ശ്വേത ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കൊടകര മറ്റത്തൂർ കുന്ന് കരിയാറ്റിൽ മഠം സ്വദേശിയായ കെ.പ്രസാദിന്റെയും കെ.ടി രേഖയുടെയും മകളാണ്. കഴിഞ്ഞ വർഷം കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം റാങ്ക് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ശ്വേത കരസ്ഥമാക്കിയിട്ടുണ്ട്. പ്രിൻസിപ്പാൾ ഡോ. എ സുരേന്ദ്രൻ , വൈസ് പ്രിൻസിപ്പാൾ കെ.ആർ.നീതു, പി.ആർ. ഓ. പ്രസാദ് കെ.വി. കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, അധ്യാപികയായ ശാരിക. ടി.സി. തുടങ്ങിയവർ ശ്വേതയെ അഭിനന്ദിച്ചു.


0 Comments