പീച്ചി എഎസ്ഐ ഷൈജുവിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരവ്

പട്ടിക്കാട്. പീച്ചി പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന എഎസ്ഐ ഷൈജുവിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ജോബി പി. വി., സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, എക്സി. മെമ്പർ രാധാകൃഷ്ണൻ, യൂണിറ്റ് മെമ്പർ മണി തുടങ്ങിയവർ പങ്കെടുത്തു. കാൽപന്തുകളിയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനാണ് നമ്മെ വിട്ടുപിരിയുന്നതെന്നും അത് പഞ്ചായത്തിന്റെ കായിക മേഖലയ്ക്ക് ഒരു നഷ്ടമാണെന്നും ചടങ്ങിൽ യൂണിറ്റ് പ്രതിനിധികൾ പറഞ്ഞു.



Post a Comment

0 Comments