പട്ടിക്കാട്. പഞ്ചായത്തിലെ വിവിധ അഗതി മന്ദിരങ്ങൾ സന്ദർശിച്ച് വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് വിദ്യാർത്ഥികൾ. ചെന്നായ്പാറ ദിവ്യഹൃദയ ആശ്രമത്തിലും, ചുവന്നമണ്ണ് പൂവ്വൻചിറ കരിസ്മയിലും ആണ് വിദ്യാർത്ഥികൾ സന്ദർശിച്ച് ശ്രമദാനം നടത്തിയത്.
കോളേജിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥികളും അസി.പ്രൊഫസർമാരായ രജനി രമേഷ് , സിന്ധ്യ കെ.ബി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ്
ചെന്നായ്പ്പാറ ദിവ്യഹൃദയ ആശ്രമം സന്ദർശിച്ചത്. ആശ്രമം ഇൻ ചാർജ്ജ് ഫാദർ ജോഷി വിദ്യാർത്ഥികളോട് നന്ദി അറിയിച്ചു. ചുവന്നമണ്ണ് പൂവ്വൻചിറ കരിസ്മയിൽ കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥികൾ അധ്യാപിക ശ്രീലക്ഷ്മി, അസി.പ്രൊഫസർമാരായ സരിത.സി., സോമി സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. കരിസ്മ സുപ്പീരിയർ സിസ്റ്റർ ലില്ലി ജീസ് വിദ്യാർത്ഥികളോട് നന്ദി അറിയിച്ചു. ആശ്രമം ഇൻ ചാർജ്ജ് സിസ്റ്റർ ലളിത ആളൂർ, സിസ്റ്റർ സൌമ്യ , വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഫാദർ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ഇരു സ്ഥലങ്ങളിലും അവിടുത്തെ അന്തേവാസികൾക്കൊപ്പം കോളേജ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.



0 Comments