പട്ടിക്കാട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട ചെമ്പൂത്ര ഭാഗത്ത് കാനകൾ വൃത്തിയാക്കുന്ന പണികൾ ആരംഭിച്ചു. ദേശീയപാത അധികൃതരും വാർഡ് മെമ്പർ ഷൈലജ വിജയകുമാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്ത് സർവീസ് റോഡിനോട് ചേർന്ന് വെള്ളക്കെട്ട് രൂക്ഷമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്ന് ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് കാനകൾ വൃത്തിയാക്കുകയായിരുന്നു.


0 Comments