ചുഴലിക്കെടുതി: പ്രശ്നബാധിത പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

പട്ടിക്കാട്. കഴിഞ്ഞദിവസം ഉണ്ടായ ചുഴലി കാറ്റിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ സി അഭിലാഷിന്റെ നേതൃത്വത്തിലാണ് പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, കുന്നത്തങ്ങാടി, തെക്കുംപാടം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. വ്യാപകമായ കൃഷി നാശം സംഭവിച്ച കർഷകർക്കും, വീടുകൾക്കും  നഷ്ടപരിഹാരം  നൽകുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് കെ സി അഭിലാഷ് പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തോളമായി  വിള ഇൻഷുർ ചെയ്ത കർഷകർക്ക് വ്യാപക കൃഷിനാശം സംഭവിച്ചിട്ടും  നാളിതുവരെയായിട്ടും ഇൻഷുറൻസ് തുക ലഭ്യമായിട്ടില്ല. മന്ത്രി ഉൾപ്പെടെ ഉള്ളവർ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകാതെ കർഷകരോട് ആത്മാർത്ഥമായ സമീപനം പുലർത്തണമെന്നും  ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും കെ സി അഭിലാഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, ദേശിയ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി റോയി തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജി താണിക്കൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് വിലങ്ങന്നൂർ, പീച്ചി ബാങ്ക് ഡയറക്ടർ എ സി മത്തായി എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.



Post a Comment

0 Comments