വഴുക്കുംപാറ വാർഡ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് വഴുക്കുംപാറയിൽ കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഉഷ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ മിനി ജോണി, റിസോഴ്സ് ടീം അംഗം മേരി സണ്ണി, സി.ഡി.എസ് അംഗം മിനി മനോഹരൻ, എഡിഎസ് പ്രസിഡന്റ് സോഫി ജിജി, സെക്രട്ടറി ജെയ്മോൾ സെബാസ്റ്റ്യൻ, മുൻ പഞ്ചായത്തംഗം സാലി തങ്കച്ചൻ, വാർഡ് വികസന സമിതി കൺവീനർ കെ.ബി. ലിബീഷ്, ആർ ആർ ടി അംഗം ഷാജൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments