എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

പട്ടിക്കാട്. ചെമ്പൂത്ര എൻഎസ്എസ് കരയോഗത്തിന്റെ അറുപതാം വാർഷിക പൊതുയോഗം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ്, പ്ലസ് ടു, എസ്എസ്എൽസി തലത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പും, സ്കൂൾതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും പൊതുയോഗത്തിൽ നടത്തി. 75 വയസ്സ് പൂർത്തിയായ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ സെക്രട്ടറി കെ സുരേന്ദ്രൻ, ഇൻസ്പെക്ടർ ശ്രീജിത്ത്, കരയോഗം പ്രസിഡൻറ് കെ കുമാരൻ നായർ, സെക്രട്ടറി രാമചന്ദ്രൻ പിള്ള, ജോയിൻറ് സെക്രട്ടറി കെ വിജയൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments