തിരുവനന്തപുരം. ഹയർസെക്കണ്ടറി മുഖ്യഘട്ട ആദ്യ അലോട്ട്മെന്റ് റിസൾട്ട് 2022 ആഗസ്ത് 5 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കും. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും ആഗസ്ത് 5 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്ത് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
.jpg)

0 Comments