കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ല: നിർമ്മാണം പൂർത്തിയാക്കാനാകാതെ വാണിയമ്പാറയിൽ സർവീസ് റോഡുകൾ


പട്ടിക്കാട്. കെഎസ്ഇബിയുടെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതുമൂലം വാണിയമ്പാറയിൽ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ആയില്ല. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സം നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്ക് ആണ്. എന്നാൽ വാണിയമ്പാറ ഭാഗത്ത് ദേശീയപാതയുടെ ഇരുവശത്തും ഉള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ 


തയ്യാറാകാത്തതാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. സർവീസ് റോഡ് നിർമ്മാണം പാതിവഴിയിൽ നിർത്തിയത് മൂലം പ്രദേശത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. രാത്രി സമയത്ത് വെളിച്ചക്കുറവ് ഉള്ള പ്രദേശമായതിനാൽ സർവീസ് റോഡ് പൂർണമായും ഉണ്ടെന്ന ധാരണയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുവരുന്നത്. എന്നാൽ റോഡിന് നടുവിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് ശ്രദ്ധയിൽ പെടുന്നതിനിടെ വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യും. വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്ത് സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. കെഎസ്ഇബി അധികൃതർ എത്രയും വേഗം പ്രദേശത്തെ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് സർവീസ് റോഡ് നിർമ്മാണത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകണമെന്ന് ആർ വൈ എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ ആവശ്യപ്പെട്ടു. 



Post a Comment

0 Comments