പീച്ചി ഡാം ഷട്ടറുകൾ ഇന്ന് 5 സെ.മീ. കൂടി ഉയർത്താൻ സാധ്യത


പട്ടിക്കാട്. പീച്ചി ഡാമിലെയും മണലി പുഴയിലെയും ജലനിരപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ ഇന്ന് (ആഗസ്റ്റ് 4) പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ മുതൽ ഘട്ടം ഘട്ടമായി 5 സെ.മീ വരെ ഉയർത്തും (രാവിലെ 9 മണിക്ക് 2.5 സെ.മീ, ഉച്ചയ്ക്ക് 1 മണിക്ക് 2.5 സെ.മീ). നിലവിൽ പീച്ചി ഡാമിൻ്റെ നാല് ഷട്ടറുകളും 10 സെ.മീ വീതം തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. 5 സെ.മീ കൂടി ഉയർത്തിയിൽ മണലി പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെ‌.മീ വരെ ഉയരാൻ സാധ്യത. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു.



Post a Comment

0 Comments