പട്ടിക്കാട്. ദേശീയപാത പത്താം കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ 9 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം. കണ്ണാറ പുത്തൻവീട്ടിൽ അനീഷിന്റെ മകൻ അഞ്ജയ് കൃഷ്ണ (9), അനീഷിന്റെ സഹോദരൻ ഷിനു (32) എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ജയ് കൃഷ്ണയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും, ഷിനുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ദേശീയപാതയിലെ അനധികൃത പാർക്കിനെതിരെ അധികൃതർ ശക്തമായി നടപടികൾ എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


0 Comments