പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും. പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9 മണി മുതൽ മൂന്നുമണിവരെയാണ് വോട്ടിംഗ് . അന്നുതന്നെ ഫലവും അറിയാം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ മറ്റൊരു പാനൽ കൂടി രംഗത്ത് വന്നതോടെ മത്സരത്തിന് വാശിയും വീറും വർധിച്ചു. ബാങ്ക് മെമ്പർമാരുടെ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ഉറപ്പിക്കാനുള്ള വലിയ പ്രചാരണ പ്രവർത്തനങ്ങളാണ് ഇരുവിഭാഗവും നടത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ഭരണസമിതിയിലെ മുഴുവൻ പേരെയും മാറ്റിനിർത്തിയാണ് ഡിസിസി നേതൃത്വം ഔദ്യോഗിക പാനൽ രൂപീകരിച്ചത്. മുൻ ഭരണസമിതി അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാനുള്ള ശ്രമങ്ങൾ സമാവായത്തിൽ എത്താത്തത് മൂലം സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ മുൻ ഭരണസമിതി അംഗങ്ങൾ പാനൽ രൂപകരിച്ച് രംഗത്ത് വരികയായിരുന്നു.

.jpeg)
0 Comments