പട്ടിക്കാട്. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ തകരാർ മൂലം പ്രവർത്തനം നിലച്ച പാണഞ്ചേരി വില്ലേജ് ഓഫീസിലേയ്ക്ക് ലാലീസ് ഗ്രൂപ്പ് പ്രിന്റർ കം കോപ്പിയർ സംഭാവന നൽകി. ലാലീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ കെ.പി ഔസേഫ്, പോൾ ജോസഫ് എന്നിവർ നേരിട്ടെത്തി വില്ലേജ് ഓഫീസർക്ക് പ്രിന്റർ കൈമാറുകയായിരുന്നു. കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടും ഭൂമി സംബന്ധമായ രേഖകൾക്കുമായി നിരവധി പേരാണ് രണ്ടു വില്ലേജ് ഓഫീസുകളിലുമായി ദിനംപ്രതി വരുന്നത്. പ്രിന്റർ തകരാറുമൂലം ഇവർക്ക് നൽകുന്ന രേഖകളിൽ ചേർക്കുന്ന വിവരങ്ങൾ വേണ്ട രീതിയിൽ തെളിയാത്തതും അവ്യക്തവും ആകുന്നതിനെതിരെ നിരവധി പരാതികളാണ് ഉയർന്നു വന്നത്. ഇത് പ്രൈം ന്യൂസ് വാർത്തയാക്കുകയും ചെയ്തിരുന്നു.


0 Comments