സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; ആദ്യം മഞ്ഞ കാർഡ് ഉടമകൾക്ക്


തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ സെപ്തംബർ 7 വരെ നടക്കും. സംസ്ഥാനതല വിതരണോത്ഘാടനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മഞ്ഞ കാർഡ് ഉടമകൾക്ക് ആഗസ്റ്റ് 23, 24 തിയതികളിലും, പിങ്ക് കാർഡ് ഉടമകൾക്ക് 25, 26, 27 തിയതികളിലും, നീല കാർഡ് ഉടമകൾക്ക് 29, 30 31 തിയതികളിലും, വെള്ള കാർഡ് ഉടമകൾക്ക് സെപ്തംബർ 1, 2, 3 തിയതികളിലുമാണ് കിറ്റുകൾ ലഭ്യമാവുക. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ 4 മുതൽ 7 വരെ അവസരമുണ്ടാകും. എല്ലാ റേഷൻ കാർഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. സെപ്തംബർ 4 റേഷൻ കടകൾക്ക് പ്രവർത്തി ദിവസമായിരിക്കും. 


Post a Comment

0 Comments