പീച്ചി. ഡാം റിസർവോയറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചിഡാം ഷട്ടറുകൾ ആറ് ഇഞ്ച് വീതമായി ഉയർത്തി. ജൂലൈ 21ന് രണ്ട് ഇഞ്ച് വീതമാണ് തുറന്നിരുന്നത്. പിന്നീടത് നാല് ഇഞ്ച് വീതവും നിലവിൽ ആറ് ഇഞ്ച് വീതമായും ഉയർത്തുകയായിരുന്നു. 77.73 ആണ് ഇന്നത്തെ ജലനിരപ്പ്. ഓരോ മണിക്കൂറിലും രണ്ട് സെന്റിമീറ്റർ വീതമാണ് ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. സ്‌റ്റോറേജ് ലെവൽ 74.8 മില്യൺ മീറ്റർ ക്യൂബ് ആണ് രേഖപ്പെടുത്തിയിട്ടുണ്ട്. പീച്ചി ഡാമിന്റെ ജലം ഒഴുകിപ്പോകുന്ന മണലിപ്പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവരോട് പ്രത്യേകം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പീച്ചിഡാമിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


0 Comments