പട്ടിക്കാട്. പഞ്ചായത്തിലെ അജൈവമാലിന്യ സംസ്‌കരണം സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമാകുന്നു. ഇതിന്റെ ആദ്യ പടിയായി ഹരിത കർമ്മ സേനയ്ക്ക് കെൽട്രോണിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇടി ജലജൻ, പഞ്ചായത്തംഗം അനീഷ് മേക്കര, പ്രോജക്ട് മാനേജർ അശ്വന്ത് ടി ആനന്ദ്, പ്രൊജക്റ്റ് അസിസ്റ്റൻറ് ജൂലിയസ് ബാബു, പഞ്ചായത്ത് വിഇഒ സിബി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കുന്നതിനാണ് ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുള്ളത്.


0 Comments