ആരോഗ്യ രക്ത നിർണ്ണയ ക്യാമ്പ് നടത്തി


വാണിയമ്പാറ. മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയും എളനാട് എമർജൻസി കെയറും സംയുക്തമായി സൗജന്യ ആരോഗ്യ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തീബ് ഹൈദർ അൽ ഹസനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എം.എ. മൊയ്തീൻകുട്ടി അധ്യക്ഷനായി.  ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോ. രനിത്ത്, മഹല്ല് സെക്രട്ടറി ഷാബു നീലിപ്പാറ, എളനാട് എമർജൻസി കെയർ മാനേജർ അനന്തു, പി.ആർ.ഒ.ആകിഷ്, മഹല്ല് വൈസ് പ്രസിഡന്റ് ഇ.എ.ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. നഴ്‌സിങ്ങ്, ലാബ്, രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾക്ക് സജിത സജീഷ്, മുഹ്‌സിന.എം, സലീന അഷറഫ്, നൗഫിത ഹബീബ്, അസ്മ.എം.എസ്, സുഹാന.ടി.എസ്, ഇസ്മയിൽ.കെ.ഇ. തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments