ചെമ്പൂത്രയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു


പട്ടിക്കാട്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പൂത്രയിൽ ബാലഗോകുലം ബാലദിനാഘോഷം സംഘടിപ്പിച്ചു. ശോഭയാത്ര ചെമ്പൂത്ര വടക്കേദേശം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ സമാപിച്ചു. പരിപാടികളുടെ ഭാഗമായി നെട്ടിശ്ശേരി ശ്രീധരന്റെ നേതൃത്വത്തിൽ നാദസ്വരം, ഗോപികാ നൃത്തം കൃഷ്ണകുമാർ ആദിനാരായണ നൃത്തകലാക്ഷേത്രം, ചെമ്പൂത്ര ശ്രീകൃഷ്ണ ഭജന സംഘത്തിന്റെ ഭജന, ബിജു ചെമ്പൂത്രയുടെ നിശ്ചല ദൃശ്യം എന്നിവയും ഉണ്ടായിരുന്നു. പ്രസിഡന്റ് ബാലൻ തറയിൽ, സെക്രട്ടറി ജയകുമാർ ആദംകാവിൽ, ട്രഷറർ അരവിന്ദ് ആന്തൂര് എന്നിവർ നേതൃത്വം നൽകി.
 


Post a Comment

0 Comments