എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു


പട്ടിക്കാട്. ശ്രീകൃഷ്ണജയന്തി ദിനത്തിൽ വർണ്ണാഭമായ ആഘോഷ പരിപാടികളാണ് എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. എടപ്പലം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര പട്ടിക്കാട് ചെന്ന് തിരിച്ച് ക്ഷേത്ര പരിസരത്ത് വച്ചാണ് അവസാനിച്ചത്. ആഘോഷപരികളുടെ അവസാനമായി ബാലികബാലന്മാരുടെ നേതൃത്വത്തിൽ ഉറിയടിയും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ക്ഷേത്രം പ്രസിഡൻറ് രവി കല്ലട, സെക്രട്ടറി ചന്ദ്രൻ വാക്കത്ത്, ഭരണസമിതി അംഗങ്ങളായ സുരാജ് കരേടൻ, സന്തോഷ് കല്ലട, വിനീഷ് വിശ്വംഭരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments