ഡിവൈഎഫ്‌ഐ പത്താംകല്ലിൽ അപകടസൂചനാ ബോർഡ് സ്ഥാപിച്ചു


പട്ടിക്കാട്. ചുവന്നമണ്ണ് പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ അപകടങ്ങൾ പതിവാകുകയും കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടവർ മരിക്കുകയും ചെയ്തതോടെ പ്രദേശത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അപകടസൂചനാ ബോർഡ് സ്ഥാപിച്ചു. പണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് പീച്ചി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ബിവറേജസ് ഷോപ്പിൽ എത്തുന്നവർ ദേശീയപാതയിൽ തന്നെ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ നിരവധി പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. അപകടങ്ങൾ പതിവായിട്ടും അധിതൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപെട്ടു.



Post a Comment

0 Comments