സിപിഐ ജില്ലാ സമ്മേളനം: പാണഞ്ചേരിയിൽ നിന്നും പതാക കൈമാറി


പട്ടിക്കാട്. സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനത്തിന് പാണഞ്ചേരിയിൽ നിന്നുള്ള പതാക കൈമാറി. സമ്മേളന നഗരിയിൽ 24 പാർട്ടി സഖാക്കളുടെ ഓർമ്മ പുതുക്കുന്ന സ്ഥലങ്ങളിൽനിന്നുള്ള പതാകകൾ ഉയർത്തുന്നുണ്ട്. പാണഞ്ചേരിയിൽ കെ കെ വാര്യരുടെ കുടുംബാംഗത്തിന്റെ വസതിയിൽ നിന്നും സിപിഐ തൃശ്ശൂർ ജില്ലാ കൗൺസിൽ അംഗം ടി.ആർ രാധാകൃഷ്ണൻ ജാഥാക്യാപ്റ്റൻ പി.ഡി റെജിക്ക് സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കൈമാറി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കനിഷ്‌ക്കൻ വല്ലൂർ അധ്യക്ഷനായി. പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, കെ.എ അബൂബക്കർ, ജിനേഷ് പീച്ചി, വി.എ മൊയ്തീൻ, അഖിൽ പി.എസ്, ഗോപാലകൃഷ്ണൻ, കെ.എസ് വിനോദ്, അഡ്വ. എൽദോ, ഡോ. പ്രദീപ് കുമാർ, അർജുൻ, മുരളീധരൻ മറ്റു മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ,  ബ്രാഞ്ച് സെക്രട്ടറിമാർ,  പാർട്ടി മെമ്പർമാർ എന്നിവർ  പങ്കെടുത്തു.



Post a Comment

0 Comments