മയിലാട്ടുംപാറയിൽ വീണ്ടും കാട്ടാന ആക്രമണം : ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പുകൾ തകർത്തു.


പീച്ചി . ഇന്നു പുലർച്ചെ നാലുമണിയോടെ മയിലാട്ടുംപാറയിലെ ജനവാസ മേഖലയിൽ എത്തിയ കാട്ടാന നാശം വിതച്ചു. ചീനിക്കടവ് കോച്ചേരിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പുകളും ആന തകർത്തു. സോളാർ വൈദ്യുതി വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. തെങ്ങ്, വാഴ, റബ്ബർ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.  ചക്ക തേടി എത്തിയ ആന ഒരു പ്ലാവും കുത്തിമറിച്ചിടാൻ ശ്രമിച്ചിട്ടുണ്ട്. പട്ടിക്കാട് ഡെപ്യൂട്ടി റെയിഞ്ചർ ടി.കെ ലോഹിതാക്ഷന്റെ നേതൃത്വത്തിൽ വാച്ചർമാർ നടത്തിയ പരിശ്രമത്തെ തുടർന്ന് 5 മണിയോടെ ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിട്ടു. ഇതോടെ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഒഴിവായി. മയിലിട്ടുംപാറ മേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവായിരിക്കുകയാണ്.



Post a Comment

0 Comments