പട്ടിക്കാട് : യുവ ജനതാദൾ സംസ്ഥാന നേതൃ ക്യാമ്പിന് വിലങ്ങൂരിൽ തുടക്കം കുറിച്ചു. പീച്ചി ദർശന ഓഡിറ്റോറിയത്തിൽ ആരംഭിച്ച ക്യാമ്പ് തോട്ടപ്പള്ളി കരിമണൽ ഖനനവിരുദ്ധ സമരസമിതി വൈസ് ചെയർമാൻ ബി ഭദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ രാമദാസ് പതാക ഉയർത്തി. ഏകാധിപത്യത്തിനെതിരെ ജീവിതത്തിന്റെ മുഴുവൻ തലങ്ങളെയും സ്പർശിക്കുന്ന ഒരു വലിയ ജനാധിപത്യ ബോധം ഇന്ത്യൻ സമൂഹത്തിലേക്ക് കടത്തിവിട്ടു കൊണ്ടാണ് പല ചരിത്ര പുരുഷൻമാരും ചരിത്രം രചിച്ചിട്ടുള്ളത് എന്ന് ബി ഭദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ കെ രാമദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ, ജനറൽ സെക്രട്ടറിമാരായ മേടയിൽ അനിൽകുമാർ, മനോജ് കൊട്ടാരക്കര, സ്വാഗതസംഘം ചെയർമാൻ മനോജ് ചിറ്റിലപ്പിള്ളി, സ്വാഗതസംഘം ജനറൽ കൺവീനർ ബിജു വാഴപ്പിള്ളി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 6,7 തീയതികളിൽ ആയാണ് ക്യാമ്പ് നടക്കുന്നത്.


0 Comments