പീച്ചി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികൾ ഹിരോഷിമ ദിന റാലി സംഘടിപ്പിച്ചു


പീച്ചി. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹിരോഷിമ ദിന റാലി സംഘടിപ്പിച്ചു.  ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ അമേരിക്ക അണുവായുധ പ്രയോഗിച്ച ദിവസത്തിൻറെ ഓർമ്മയ്ക്കാണ്
ആഗസ്റ്റ് 6 ഹിരോഷിമയിൽ അമേരിക്ക മനുഷ്യർക്കെതിരെ അണുവായുധം പ്രയോഗിച്ച ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് സ്കൂളുകളിൽ 
യുദ്ധവിരുദ്ധ ദിനമായി ആചരിച്ചത്. പഞ്ചായത്ത് അംഗം ബാബു തോമസ് റാലി ഫ്ലാഗ് ഓഫ് ചെയ്യ്തു. പിടിഎ പ്രസിഡന്റ് വിൻസന്റ് പി.ഡി, എം പി ടി എ പ്രസിഡന്റ് മുബീന നസീർ , എം പി ടി എ വൈസ് പ്രസിഡന്റ് ശിൽപ ഷീബു, എസ് പി സി പിടിഎ വൈസ് പ്രസിഡന്റ് സ്മിത നരേന്ദ്രൻ  എന്നിവർ പങ്കെടുത്തു. സ്റ്റുഡൻസ് പോലീസ് സിപിഒ സുകുമാരൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സിപിഒ അധ്യാപകരായ സജിത, ശോഭ എന്നിവർ റാലിക്ക് നേതൃത്വം നൽകി.




Post a Comment

0 Comments