വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ കർഷകദിനം ആചരിച്ചു


പീച്ചി. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ കർഷകദിനം ആചരിച്ചു. പ്രിൻസിപ്പാൾ ജെന്നി ജെയിംസ് അധ്യക്ഷത വഹിച്ചു. അനാമിക പുരുഷൻ കർഷക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കാർഷിക മേഖലയിൽ പരിചയ സമ്പന്നരായ ബേബി, സുനിൽ, പൗലോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കർഷക സ്ത്രീകളായി വേദിയിൽ എത്തിയ അമേയ, ദേവാജ്ഞന, അമാനി എന്നിവരെ സിസ്റ്റർ റോസ് വെർജീനിയ ചടങ്ങിൽ അഭിനന്ദിച്ചു. അധ്യാപകരായ ജെന്നി ജെയിംസ്, സുജാത, ടീന എന്നിവർ നേതൃത്വം നൽകി സംസാരിച്ചു. സ്‌കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments