വഴുക്കുംപാറ എസ്എൻ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു


പട്ടിക്കാട്. കോഴിക്കോട് സർവ്വകലാശാലയിൽ ബിരുദം നേടിയ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രസിദ്ധ എഴുത്തുകാരനും അധ്യാപകനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമീപ മേഖലകളിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സർവകലാശാല വിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ വഴുക്കുംപാറ എസ്എൻ കോളേജിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊച്ചി സണ്ണി ഡയമണ്ട്‌സിന്റെ 'ഔട്ട്‌സ്പാർക്ക്ൾ അവാർഡ്  2022' നേടിയ സന്ധ്യ എസ്. നായർക്ക് ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. തൃശൂർ പാലക്കാട് ജിലകളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടത്തിയ 'പോസ്റ്റർ മേക്കിംഗ് മത്സരം 2022' ലെ വിജയികൾക്ക് പ്രിൻസിപ്പാൾ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൂടാതെ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ആദരിച്ചു. ഗിയർ ഇല്ലാത്ത സൈക്കിളിൽ 4000 കിലോമീറ്റർ അഖിലേന്ത്യാ പര്യടനം നടത്തിയ ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് അവസാന വർഷ വിദ്യാർത്ഥി മുഹമ്മദ് സുൾഫിക്കറിനും,  നേപ്പാളിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഗുസ്തി (60 കിലോ) മത്സരത്തിൽ സമ്മാനം നേടിയ കോളേജ് മുൻ വിദ്യാർത്ഥി അഖിൽ പി.എ.ക്കും കോളേജിന്റെ ഉപഹാരം സമ്മാനിച്ചു. കോളേജ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ, പ്രോഗ്രാം കൺവീനർ അസി. പ്രൊഫ. ഷീജ കെ.എസ്, അസി. പ്രൊഫ. ലജിത കെ.വി.എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments