കണ്ണാറയിലെ ബനാന ആന്റ് ഹണി പാർക്ക് ജനുവരിയിൽ പ്രവർത്തന സജ്ജമാകും: മന്ത്രി പി. പ്രസാദ്

പട്ടിക്കാട്. കണ്ണാറയിലെ ബനാന ആന്റ് ഹണി പാർക്ക് 2023 ജനുവരിയിൽ പ്രവർത്തന സജ്ജമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. റവന്യൂവകുപ്പ് മന്ത്രി കെ. രാജനൊപ്പം പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കണ്ണാറയിൽ എത്തിയതായിരുന്നു അദ്ദേഹം. തേനീച്ച കർഷകരിൽ നിന്നും സംഭരിക്കുന്ന തേൻ സംസ്‌കരിച്ച് ജലാംശം നീക്കം ചെയ്ത് കൃത്യമായ അളവുകളോടെ വിപണിയിൽ എത്തിക്കും. കൂടാതെ നേന്ത്രപ്പഴത്തിൽ നിന്നും വൈൻ ഉൽപ്പാദിപ്പിക്കുകയും 

ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും ബനാന ആന്റ് ഹണി പാർക്കിൽ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കും. അതോടൊപ്പം തന്നെ മറ്റു യന്ത്രസാമഗ്രികളും ജനറേറ്ററും പാർക്കിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ ഗവൺമെന്റിന്റെ കാലത്ത് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ കൃത്യതയും സൂഷ്മതയും ഉള്ള അത്യാധുനിക ഉപകരണങ്ങൾ വേണമെന്ന നിലവിലെ ഗവൺമെന്റിന്റെ തീരുമാനപ്രകാരം റീടെണ്ടർ നടപടികളുമായി മുന്നോട്ട് പോയതുകൊണ്ടാണ് പാർക്കിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടതെന്ന് സ്ഥലം എംഎൽഎ യും റവന്യൂവകുപ്പ് മന്ത്രിയുമായ കെ.രാജൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുബൈദ അബൂബക്കർ, വാർഡ് മെമ്പർ രേഷ്മ സജീഷ്, എം ബാലകൃഷ്ണൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments