വാണിയമ്പാറയിൽ മുഴുവൻ എസ്എസ്എൽസി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു


വാണിയമ്പാറ: എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച  മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളെയും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.  അനുമോദന യോഗം കെ.പി.സി.സി.സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് സി.കെ.സുധീഷ് അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, ബ്ലോക്ക് സെക്രട്ടറി പി.ജെ ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് എം.എ മൊയ്തീൻകുട്ടി, ടി. ചാണ്ടി മാസ്റ്റർ, വാർഡ് പ്രസിഡന്റ് എം.ആർ രതീഷ്, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ടി.എസ് ഷനൂബ് തുടങ്ങിയവർ 86 വിദ്യാർത്ഥികളെയും അനുമോദിച്ച് സംസാരിച്ചു.  ജെസീന നൗഷാദ്, ചാൾസ് പോൾ, എം.എം ഇബ്രാഹിം, പി.വി പൗലോസ്, കെ.വി വേലായുധൻ, അഖില സിബി, അന്ന ഷാജി. ഫസീല നിഷാദ്, പി.എം ഉബൈദ് , കെ എച്ച് അജ്മൽ, കെ.എസ് സഹീർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments