മുടിക്കോട് സെന്ററിൽ വാഹനാപകടം: എടപ്പലം സ്വദേശിയായ യുവാവ് മരിച്ചു


പട്ടിക്കാട്. മുടിക്കോട് സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു ( 36 ) ആണ് ഇന്ന് പുലർച്ചെ 3.45 ന് മരണമടഞ്ഞത്. സുഹൃത്ത് ചാത്തുംകുളം സ്വദേശി സുഭാഷ് സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10:45നാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന ബൈക്കിനെ തൃശൂർ ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. 



Post a Comment

0 Comments