മണ്ണുത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചട്ടി സെന്ററിലെ റോഡിലെ കുഴികൾക്ക് മുന്നിൽ അത്തപ്പൂക്കളമിട്ട് പ്രതീകാത്മകമായി പ്രതിഷേധിച്ചു. നടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബിന്ദു കാട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. റോഡുകളുടെ ശോചനീയാവസ്ഥയിൽ കോടതി പോലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിലും, ആളുകൾ മരിച്ചാൽ മാത്രമേ റോഡുകൾ നന്നാക്കൂ എന്നുണ്ടോ എന്ന് ഹൈ കോടതി ചോദിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സി അഭിലാഷ് പറഞ്ഞു. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ടും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജൻ യാതൊരു ഇടപെടലും നടത്താത്തത് വൻ പരാജയമാണെന്നും കെ.സി അഭിലാഷ് കുറ്റപ്പെടുത്തി. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കെ എൻ വിജയകുമാർ, എ സേതുമാധവൻ, ജിന്നി ജോയ്, ജെയ്‌സൺ പി സി, ഇ എസ് അനിരുദ്ധൻ, എ സ് മോഹനൻ, ബാലകൃഷ്ണൻ, ഇ ആർ രവി, ഷാജു മേനോത്തുപറമ്പിൽ, റാഫെൽ മേലെടത്, ഷേർലിമോഹനൻ, പ്രിയ ഷാജു, ജലജ രാമചന്ദ്രൻ, ബിബിൻ പോലുക്കര, അർജുനൻ ടി സി, ഇ പി സുധാകരൻ, ബാലൻ, ഗോപി, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി

.jpeg)
0 Comments