ജനകീയ മത്സ്യകൃഷി പദ്ധതി അപേക്ഷ ക്ഷണിച്ചു: പീച്ചിയിലും അപേക്ഷ നൽകാം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് (2022-23) അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസ്സാംവാള, വരാൽ, അനബാസ്, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാർപ്പ് മത്സ്യങ്ങൾ), സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി (വരാൽ, ആസ്സാംവാള, അനബാസ് തദ്ദേശീയ ക്യാറ്റ് ഫിഷ്), റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (തിലാപ്പിയ, അനബാസ്, ക്യാറ്റ് ഫിഷ്), ബയോഫ്‌ളോക്ക് (തിലാപ്പിയ, ആസ്സാം വാള, വരാൽ), ബയോഫ്‌ളോക്ക്  വനാമി ചെമ്മീൻ കൃഷി, കൂട് മത്സ്യകൃഷി (തിലാപ്പിയ, കരിമീൻ), കുളങ്ങളിലെ പൂമീൻ മത്സ്യകൃഷി, കരിമീൻ കൃഷി, ചെമ്മീൻ കൃഷി എന്നിവയാണ് വിവിധ പദ്ധതികൾ. പദ്ധതികളുടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം അതാത് യൂണിറ്റ് ഓഫീസുകളിൽ (അഴീക്കോട്/പീച്ചി/ചേറ്റുവ/ ചാലക്കുടി/ നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/ ഇരിങ്ങാലക്കുട) ആഗസ്റ്റ് 30ന് വൈകിട്ട് 4 മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ: 04872421090



 

Post a Comment

0 Comments