സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്: എംപ്ലോയബിലിറ്റി സെന്ററിൽ നാളെ അഭിമുഖം


തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, ബ്രാഞ്ച് ഓപ്പറേഷൻസ് ഓഫീസർ, ഗോൾഡ് ലോൺ ഓഫീസർ, സെയിൽസ് ഓഫീസർ, കാഷ്യർ, സെയിൽസ് എക്‌സിക്യൂട്ടീവ് ഇൻ ബാങ്കിങ് സെക്ടർ, ഐടി ഡെവലപേർ, എച്ച് ആർ ട്രെയ്‌നർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഇ കോമേഴ്‌സ് കോ ഓർഡിനേറ്റർ, റോബോട്ടിക്‌സ് എഞ്ചിനീയർ, ഓഡിറ്റർ, അക്കൗണ്ടന്റ്, എംഐഎസ് കോ ഓർഡിനേറ്റർ, ജ്വല്ലറി ഡിസൈനർ, ജ്വല്ലറി സെയിൽസ് മാൻ, ഷോറൂം മാനേജർ, ഫ്‌ലോർ മാനേജർ, ഗോൾഡ് സ്മിത്ത്, ഇൻസ്ട്രക്ടർ ഫോർ സിവിൽ എഞ്ചിനീയറിംഗ്, സർവീസ് എഞ്ചിനീയർ, സെയിൽസ് എക്‌സിക്യൂട്ടീവ്, സിആർഎം, എഎംസി കോ ഓർഡിനേറ്റർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ്, സെയിൽസ് അസിസ്റ്റന്റ്, എച്ച് ആർ അസിസ്റ്റന്റ്, മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / റെഫ്രിജറേഷൻ  എയർ കണ്ടിഷനിംഗ് സെയിൽസ്, ടീം ലീഡർ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് 2 മണി മുതൽ 4.30 വരെ അഭിമുഖം നടത്തുന്നു.  എംകോം, എംടെക്, ഐടിഐ, കെജിസിഇ, പോളി ഡിപ്ലോമ, ബാങ്കിങ് / എൻഇബിസി പ്രവൃത്തിപരിചയം / ഗോൾഡ് ലോണിൽ ഒരു വർഷ പരിചയം / ക്യാഷ് ഹാൻഡ്‌ലിങ്ങിൽ ഒരു വർഷ പരിചയം എന്നിവയോടെ ബിരുദം, എംബിഎ, ബി ടെക്, ബി ഡിസൈൻ, ഡിപ്ലോമ ഇൻ ജ്വല്ലറി ഡിസൈനിങ്, തള്ളി, എംഎസ് ഓഫീസ്, ഇംഗ്ലീഷ് സാഹിത്യം, ഐഇഎൽടിഎസ്, ഓഇടി, ബിഎസ്സി, ബികോം, എംകോം, ബിബിഎ, എംബിഎ, ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, എസ്എസ്എൽസി തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ്ആപ് നം: 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.


Post a Comment

0 Comments