ബഫർസോൺ വിഷയം: ജനജാഗ്രതാ യാത്രയുടെ സമാപന സമ്മേളനം വിലങ്ങന്നൂരിൽ നടത്തി


പീച്ചി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബാബു തോമസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രതാ യാത്ര വിലങ്ങന്നൂരിൽ സമാപിച്ചു.  സമാപന പൊതു സമ്മേളനം മുൻ എംഎൽഎ എംപി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക സംവേദക മേഖലയിൽനിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും 
സ്വർണക്കടത്ത് കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസെന്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷതവഹിച്ചു. 
പീച്ചി മണ്ഡലത്തിലെ 11  കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആണ് ജനജാഗ്രതാ യാത്ര വിലങ്ങന്നൂരിൽ എത്തിച്ചേർന്നത്. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജിത്ത് ചാക്കോ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, റോയ് തോമസ്, പഞ്ചായത്ത്‌ മെമ്പർമാരായ സുശീല രാജൻ, ശ്രീജു സി എസ്, നേതാക്കളായ സജി താണിക്കൽ, വിനോദ് ടി ബി, ബി എസ് എഡിസ്സൺ, ബിന്ദു ബിജു ഇടപ്പാറ, വി ബി ചന്ദ്രൻ, ബേസിൽ തമ്പി, ടി വി ജോൺ, കെ എ ഗോപാലൻ,  എ സി മത്തായി, യാക്കോബ് പയ്യപ്പിള്ളി, ജോസ് മൈനാട്ടിൽ, ജേക്കബ് എം എസ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments