തൃശൂർ സിറ്റി പോലീസിന്റെ 'വീട്ടിലൊരു ലൈബ്രറി' ക്യാമ്പയിൻ പാണഞ്ചേരി പഞ്ചായത്തിൽ



പട്ടിക്കാട്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശൂർ സിറ്റി പോലീസ് നടത്തി വരുന്ന വീട്ടിൽ ഒരു ലൈബ്രറി എന്ന പദ്ധതി പീച്ചി പോലീസിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ ആരംഭിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗം കുറച്ച് വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പീച്ചി എസ്‌ഐ എ.ഒ ഷാജി പറഞ്ഞു. മൊബൈൽ ഫോൺ ദുരുപയോഗം വർദ്ധിച്ചുവരുന്നുണ്ടെന്നും നല്ല പുസ്തകങ്ങൾ വായിക്കുന്നതിലൂടെ നല്ല തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് മികച്ച ലൈബ്രറികൾക്ക് സമ്മാനങ്ങളും നൽകും. പാണഞ്ചേരി പഞ്ചായത്തിൽ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ ഫ്രിൻസന്റെ നേതൃത്വത്തിൽ നേരിട്ട് വീടുകൾ സന്ദർശിച്ച് ലൈബ്രറികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. വായിക്കുക, വളരുക, വലിയ സംസ്‌കാരത്തിന്റെ പതാക വാഹകരായി നാടിന്റെ നാളെയുടെ ഭാവി ഭാസുരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുന്ന പദ്ധതി തൃശൂർ സിറ്റി പോലീസ് ആരംഭിച്ചിട്ടുള്ളത്.



Post a Comment

0 Comments