തൃശൂർ. കേന്ദ്ര, കേരള സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി. 2023 ഫെബ്രുവരിയോടെ ജില്ലയിൽ 8000 പേരെ സാക്ഷരരാക്കുന്ന ബ്രഹത് പദ്ധതിക്കാണ് തുടക്കമായത്. ജില്ലയിലെ പട്ടികജാതി, ആദിവാസി, തീരദേശ, ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട 15 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇതിന്റെ ഗുണഭോക്താക്കളായി വരുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടകസമിതികൾ രൂപീകരിക്കും. .പദ്ധതി നടപ്പാക്കുന്ന പ്രത്യേക ഫോക്കസ് ഏരിയകളിൽ ഒക്‌ടോബർ 2ന് സർവ്വേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തും ഇവർക്ക് 120 മണിക്കൂർ സാക്ഷരതാ പാഠാവലി ഉപയോഗിച്ച് ക്ലാസ്സ് നടത്തും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.കെ ഡേവീസ് മാസ്റ്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് രൂപ രേഖ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ് സ്വാഗതവും അസി.കോ-ഓർഡിനേറ്റർ ആർ അജിത് കുമാർ നന്ദിയും രേഖപ്പെടുത്തി പ്രത്യേക പദ്ധതി കോ-ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ശ്യാം ലാൽ വി വി എന്നിവർ പദ്ധതി വിശദീകരണം നടത്തി.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എവി വല്ലഭൻ , വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലതചന്ദ്രൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എസ് ജയ ,പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം അഹമ്മദ് ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകൻ എന്നിവർ സംസാരിച്ചു.


0 Comments