പീച്ചിഡാം റൂട്ടിലെ കലുങ്കുകളും, കാനകളും വൃത്തിയാക്കണം: ഷൈജു കുര്യൻ പരാതി നൽകി


പട്ടിക്കാട്. പീച്ചിഡാം റൂട്ടിലെ കലുങ്കുകളും, കാനകളും വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഷൈജു കുരിയൻ പരാതി നൽകി. മഴക്കാലമായാൽ റോഡിൽ പല സ്ഥലത്തും വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതൊഴിവാക്കാൻ അടിയന്തരമായി മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനിയർ സാറ്റിഷ് സൈമന് ആണ് പരാതി നൽകിയത്. ഓണത്തിന് ശേഷം എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ ഉറപ്പ് നൽകിയതായി  ഷൈജു കുരിയൻ പറഞ്ഞു.



Post a Comment

0 Comments