പ്രിൻസ് കണ്ണാറ നായകനായ 'വ്യാളി' ഷോർട്ഫിലിം പ്രദർശിപ്പിച്ചു


പട്ടിക്കാട്.
കണ്ണാറ സ്വദേശിയായ പ്രിൻസ് നായകനായ ഷോർട്ഫിലിം 'വ്യാളി' തൃശൂർ പ്രസ് ക്ലബിൽ പ്രദർശിപ്പിച്ചു. മാധ്യമ പ്രവർത്തകനായ  ധനേഷ് കൃഷ്ണയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. പ്രദർശനം പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സെക്രട്ടറി പോൾ മാത്യു മുഖ്യാതിഥിയായി. പീച്ചി, ഒരപ്പൻകെട്ട് പ്രദേശങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ലിജോരാജ്, ശേഖർ, മുരളി കെ, കെ കാജൾ എന്നിവരും അഭിനയിച്ചിട്ടുണ്ട്. 15 മിനിറ്റ് ദൈർഘ്യമുള്ള ചെറുസിനിമ പാറു ഫിലിംസിന്റെ ബാനറിൽ ജയരാജൻ, ലിജോരാജ് എന്നിവരാണ് നിർമിച്ചത്. കാമറ കിരൺ പുത്തൂർ, എഡിറ്റർ രാംദാസ്, പശ്ചാത്തലസംഗീതം രാകേഷ് സ്വാമിനാഥൻ, ശബ്ദമിശ്രണം റിച്ചാർഡ് കെജി, കളറിസ്റ്റ് ആനന്ദ് ഉണ്ണി, ഡ്രോൺ രതീഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ധനുഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടർ ദീപക് കളരിക്കൽ, മേക്കപ്പ് വിജീഷ് വേണു, പി.ആർ.ഒ. സച്ചിൻ വള്ളിക്കാട് എന്നിവരാണ് അണിയറ പ്രവർത്തകർ.

'വ്യാളി' ഷോർട്ട്ഫിലിം ലിങ്ക്:
https://youtu.be/KuEQiwjhTtI



Post a Comment

0 Comments