ഒരപ്പൻകെട്ട് നീർച്ചാലിന്റെയും കൾവെർട്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചു


പട്ടിക്കാട്. കണ്ണാറ വാർഡ് ഒരപ്പൻകെട്ടിൽ പുനർനിർമ്മാണം നടത്തിയ നീർച്ചാലിന്റെയും പുതിയതായി നിർമ്മിച്ച കൾവെർട്ടിന്റെയും ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി നിർവഹിച്ചു. പ്രദേശത്തെ കാർഷിക മേഖലയുടെ പുനരുദ്ധാരണമാണ് ഒരപ്പൻകെട്ടിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ട് അധികൃതർ ലക്ഷ്യമാക്കുന്നതെന്നും അതൊടൊപ്പം സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇത് ശാശ്വത പരിഹാരമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, ഒല്ലൂക്കര ബ്ലോക്ക് ബിഡിഒ എം ബൈജു, ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എസ് ബാബു, വാർഡ് മെമ്പർ രേഷ്മ സജീഷ്, പഞ്ചായത്തംഗം ആരിഫ റാഫി, ഒരപ്പൻകെട്ട് നീർച്ചാൽ സംരക്ഷണ സമിതി സെക്രട്ടറി തങ്കച്ചൻ പാർണായിൽ, വാർഡ് വികസന സമിതി അംഗം കെ.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments