പട്ടിക്കാട്. വഴുക്കുംപാറയിൽ ടാങ്കർ ലോറി ഉൾപ്പെടെ മൂന്നു ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊടൈക്കനാൽ സ്വദേശി പോൾരാജ് (30) ന് കാലിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇയാളെ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6 മണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.


0 Comments