ലോട്ടറി വിൽപ്പനക്കാർക്ക് ഓണസമ്മാനവുമായി വാർഡ് മെമ്പർ ഷൈജു കുര്യൻ


പീച്ചി. പതിനഞ്ചാം വാർഡ് വിലങ്ങന്നൂരിൽ ആരംഭിച്ച ഓണം ബംബർ ചലഞ്ചിന്റെ ഭാഗമായി ലോട്ടറി വിൽപ്പനക്കാർക്കും ഓണ സമ്മാനം നൽകി വാർഡ് മെമ്പർ ഷൈജു കുര്യൻ. ക്യാൻസർ രോഗികൾ, ഹൃദയസംബന്ധമായ അസുഖമുള്ളവർ, കിടപ്പുരോഗികൾ എന്നിവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണം ബംബർ ചലഞ്ച് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 500 രൂപയുടെ ഓണം ബമ്പർ ടിക്കറ്റ് 1000 പേർക്ക് വിൽപ്പന നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തിൽ ഓരോ ടിക്കറ്റിനും ലഭിക്കുന്ന കമ്മീഷൻ തുകയായ 90 രൂപ വീതം കൂട്ടി വെച്ചാണ് നിർധനരായ രോഗികളെ സഹായിക്കുക. അതോടൊപ്പം തന്നെ ഇത്രയും വലിയ തുക മുടക്കി ഓണം ബംബർ ലോട്ടറി വില്പന നടത്താൻ സാധിക്കാത്ത വാർഡിലെ ലോട്ടറി വില്പനക്കാർക്ക് ആദ്യ ഗഡു എന്ന നിലയ്ക്കാണ് ഓണസമ്മാനം നൽകുന്നത്. ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവാൻ ബമ്പർ ടിക്കറ്റ് ആവശ്യമുള്ളവർ 9447877609 എന്ന നമ്പറിൽ വിളിച്ചാൽ പാണഞ്ചേരി പഞ്ചായത്തിലെ എവിടെയാണെങ്കിലും ടിക്കറ്റ് എത്തിച്ചു നൽകുമെന്ന് ഷൈജു കുരിയൻ അറിയിച്ചു. പൊതുപ്രവർത്തകരായ കുരിയാക്കോസ് ഫിലിപ്പ്, ബിനു, അജോഷ്, ഗർവ്വാസിസ്, ജിനീഷ് മാത്യു, സജി ആഡ്രൂസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



Post a Comment

0 Comments