കരിസ്മയിലെ അന്തേവാസികളോടൊപ്പം ഓണം ആഘോഷിച്ച് പീച്ചി ഡാം ലയൺസ് ക്ലബ് അംഗങ്ങൾ


പട്ടിക്കാട്: ആരോരുമില്ലാത്ത മാനസിക നില തെറ്റിയ അശരണർക്കൊപ്പം ഓണം ആഘോഷിച്ചിരിക്കുകയാണ് പീച്ചി ഡാം ലയൺസ് അംഗങ്ങൾ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂവൻചിറയിൽ പ്രവർത്തിക്കുന്ന കരിസ്മയിലെ അന്തേവാസികൾക്ക് വേണ്ട ഭക്ഷണസാധനങ്ങളുമായാണ് പ്രവർത്തകർ എത്തിയത്. ഇവ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് റോയി നൈനാൻ കരിസ്മയുടെ ചുമതലക്കാരായ സിസ്റ്റർമാർക്ക് കൈമാറി. മുൻ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, സെക്രട്ടറി തങ്കച്ചൻ, ക്ലബ്ബ് പ്രവർത്തകരായ സനോജ് തോമസ്, റോയി കെ ദേവസി സുരേന്ദ്രൻ പ്രമോദ് കൈമല,ജോയ് മാരാക്കൽ എന്നിവരും ഓണാഘോഷത്തിൽ പങ്കെടുത്തു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാവർഷവും കരിസ്മയിലാണ് ഓണം ആഘോഷിക്കാറുള്ളത്.



Post a Comment

0 Comments