പട്ടിക്കാട്. മുടിക്കോട് സെന്ററിൽ ഉണ്ടായ വാഹനാപടത്തിൽ മരണപ്പെട്ട പൂവൻചിറ പുത്തൻപുരയ്ക്കൽ ശ്രീധരൻ മകൻ സന്തോഷ് (46) ന്റെ സംസ്‌കാരം ഇന്ന് (സെപ്റ്റംബർ 22 വ്യാഴം) വൈകീട്ട് മൂന്നിന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സന്തോഷിന്റെ ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷിംജ. മക്കൾ: ആദിത്യ, ആദിദേവ്. അമ്മ: ജാനകി.


0 Comments