പട്ടിക്കാട്. കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂണിയൻ (സിഐടിയു) താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂൾ യൂണിറ്റ് സമ്മേളനം ജില്ല സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ് സുമേഷ് അധ്യക്ഷനായി. അൺ എയ്ഡഡ് മേഖലയിൽ വിദ്യാഭ്യാസ ബിൽ പാസ്സാക്കുക, അധ്യാപകർക്കെതിരായ ചൂഷണം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും യോഗം പാസ്സാക്കി. പട്ടിക്കാട് എകെജി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കെഎസ്‌കെടിയു സംസ്ഥാന സമിതി അംഗങ്ങളായ ഷീബ ജോസഫ്, മാർട്ടിൻ പോൾ, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സബിത ടീച്ചർ, ശാലിനി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ് സുമേഷ് (പ്രസിഡന്റ്) ഹരീഷ് മാസ്റ്റർ (സെക്രട്ടറി), രോഷ്‌നി ടീച്ചർ (ട്രഷറർ) എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.

.jpeg)
0 Comments