മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലം കൺവെൻഷനും ഭാരത് ജോഡോ യാത്രാ കവർ സോങ് സിഡി പ്രകാശനവും നടത്തി


പട്ടിക്കാട്. മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പീച്ചി മണ്ഡലം കൺവെൻഷൻ നടത്തി. അതോടൊപ്പം മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ, ബിജു ഐസക്ക് ഇടപ്പാറ എന്നിവർ രചിച്ച് പ്രശസ്ത ഗായകൻ സാൻജോ ജോസഫ് തൃശൂർ ആലപിച്ച ജോഡോ യാത്രയുടെ കവർ സോങ് സിഡി പ്രകാശനവും നടത്തി. പാണഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങളിൽ മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. സിഡിയുടെ പ്രകാശനം പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് നിർവഹിച്ചു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുശീല രാജൻ മുഖ്യപ്രഭാഷണം നടത്തി. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, ബിജു ഐസക്ക് ഇടപ്പാറ, റോയ് തോമസ്, ജിതിൻ മൈക്കിൾ, എ.സി മത്തായി, ജോൺ, മഹിളാ കോൺഗ്രസ് നേതാക്കളായ സാലി തങ്കച്ചൻ, ഷാലി ലോറൻസ്, മേരി ജോണി, ലീന സൈമൺ, ഓമന ശങ്കർ, ജയ്‌മോൾ സെബാസ്റ്റിയൻ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments