പീച്ചി. സർക്കാർ ഡിസ്‌പെൻസറിയോടു ചേർന്നുള്ള റോഡിൽ വൻതോതിൽ മാലിന്യം തള്ളിയതായി കണ്ടെത്തി. ഭക്ഷണ അവശിഷ്ടങ്ങളും വീട് നിർമാണത്തിന്റെ ബാക്കിയുള്ള അവശിഷ്ടങ്ങളുമാണു ചാക്കുകളിലാക്കി പീച്ചിയിലെ ജലവിഭവ വകുപ്പിന്റെ കോർട്ടേഴ്‌സുകളോടു ചേർന്നുള്ള വഴിയിൽ തള്ളിയിരിക്കുന്നത്. ഡിസ്‌പെൻസറിയിലെ ഡോക്ടർക്കുള്ള പഴയ ക്വാർട്ടേഴ്‌സ് കെട്ടിട വളപ്പിലും കെ ഇആർ ഐ ഓഫീസിനു മുന്നിലുമുള്ള റോഡിലുമായാണ് 10 ചാക്കുകളിലായി മാലിന്യം തള്ളിയത്. രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ മാലിന്യം കൊണ്ടിട്ടതെന്ന് കരുതുന്നു. മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച കൊഴുക്കുള്ളിയിലെ ഒരു വീടിന്റെ വിലാസം പ്രദേശവാസികൾ പൊലീസിനു കൈമാറിയിട്ടുണ്ട്. പീച്ചി ജലസംഭരണിയിൽ നിന്ന് 100 മീറ്റർ മാത്രമകലെ ആശുപത്രിക്ക് സമീപത്തായി മാലിന്യം തള്ളിയ സംഭവത്തിൽ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments