പീച്ചി. ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിനും തുടക്കമായി. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മഹാ യജ്ഞത്തിൽ യഥാശക്തി പൂജകൾ, ഹോമങ്ങൾ, അർച്ചനകൾ പാരായണങ്ങൾ സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കും. നാലാം ദിവസമായ സെപ്തംബർ 29 വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ശ്രീമദ് ദേവി ഭാഗവത പാരായണം, മഹിഷ മൃദ്ധിനി അവതാരം, നാരിപൂജ, പ്രസാദ ഊട്ട്, പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിന് സമൂഹാർച്ചന, രാഹൂർ ദോഷ നിവാരണത്തിന് നാരങ്ങാ വിളക്ക് പൂജ, തുടർന്ന് ദീപാരാധന, ഭജന, പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു. ഒമ്പതാം ദിവസമായ ചൊവ്വാഴ്ച നവരാത്രി മഹോത്സവത്തിന് സമാപനമാകും.


0 Comments